ബിജെപിയുടെ ക്യാംപെയ്ൻ ഏറ്റെടുത്ത് സോഷ്യൽമീഡിയ; റെക്കോർഡ് ട്വീറ്റുമായി #MeraPariwarBhajapaPariwar

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബിജെപി നടത്തിയ ക്യാംപെയ്ൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. എന്റെ കുടുംബം ബിജെപി കുടുംബം എന്ന ക്യാംപെയ്നാണ് സാമൂഹികമാദ്ധ്യമങ്ങളിൽ തരംഗമായത്. ഇന്ന് രാവിലെ മുതൽ ഇതുമായി ബന്ധപ്പെട്ടുള്ള #MeraPariwarBhajapaPariwar എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആണ്. രണ്ടരലക്ഷത്തോളം ട്വീറ്റുകളാണ് ഇതിനോടകം ഈ ഹാഷ്ടാഗിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Join Nation With Namo

ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അഹമ്മദാബാദിൽ പ്രചാരണ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രാജ്യത്താകമാനമുള്ള മുവുവൻ ബിജെപി നേതാക്കളും തങ്ങളുടെ വീടുകളിൽ പതാക ഉയർത്തുകയും എന്റെ കുടുംബം ബിജെപി കുടുംബം എന്ന സ്റ്റിക്കർ പതിക്കുകയും ചെയ്യുന്നതാണ് ക്യാംപെയ്ൻ.

പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള നിർവഹിച്ചു. കോഴിക്കോടുള്ള തന്റെ വീട്ടിൽ പതാക ഉയർത്തുകയും സ്റ്റിക്കർ പതിക്കുകയും ചെയതാണ് ഉദ്ഘാടനം ചെയ്തത്.

Read Original Article Here

Digital Signage

Leave a Reply