ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു

Amazon Great Indian Sale

ന്യൂഡല്‍ഹി : ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ന്യൂഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്സിക്യൂട്ടീവ് ചേരുന്നത്. ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്സിക്യൂട്ടീവ് യോഗമാണ് നടക്കുന്നത്.

Amazon Great Indian Sale

12,000-ത്തോളം അംഗങ്ങളാണ് ഈ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഉദ്ഘാടനപ്രസംഗം നടത്തിയത്. നാളെ വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന്‍റെ സമാപനപ്രസംഗം നടത്തും.

തിരഞ്ഞെടുപ്പില്‍ സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

2019-ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ഉദ്ഘാടനപ്രസംഗത്തില്‍ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത്. മോദിയുടെ വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം – അമിത് ഷാ പറഞ്ഞു.

”നരേന്ദ്രമോദിയെപ്പോലെ ജനപ്രിയനേതാവ് ഈ ലോകത്തിലെങ്ങുമില്ല. ഉത്തര്‍‍പ്രദേശില്‍ 72 മുതല്‍ 74 സീറ്റുകള്‍ വരെ നേടുമെന്നാണ് എന്‍റെ പ്രവചനം. സംസ്ഥാനത്ത് ബിജെപി അനുകൂലതരംഗം പ്രകടമാണ്.” അമിത് ഷാ വ്യക്തമാക്കി.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരും എക്സിക്യൂട്ടീവില്‍ പങ്കെടുക്കുന്നുണ്ട്.

Delhi: Prime Minister Narendra Modi and BJP President Amit Shah arrive at Ramlila Ground to attend the two-day BJP National Council meeting. Home Minister Rajnath Singh, EAM Sushma Swaraj, Senior BJP leaders Murali Manohar Joshi and LK Advani also present. pic.twitter.com/qA3IY7KfaW

— ANI (@ANI) January 11, 2019

TagsBJP Lok Sabha election excutive meetingRead Original Article Here

Amazon Great Indian Sale

Leave a Reply