ബോളിവുഡ് നടന്‍ മഹേഷ് ആനന്ദ് മരിച്ചനിലയില്‍

മുംബൈ: ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തി. 57 വയസായിരുന്നു. മരണകാരണം അറിവായിട്ടില്ല. മൃതദേഹം അഴുകിയ നിലയില്‍ അന്ധേരിയിലെ വസതിയിലാണ് കണ്ടെത്തിയത്. കുറച്ച് നാളുകളായി തനിച്ചായിരുന്നു താമസമെന്ന് മഹേഷിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ മോസ്‌കോവിലാണ്.

Join Nation With Namo

തൊണ്ണൂറുകളിലെ സിനിമകളില്‍ സ്ഥിരം വില്ലന്‍ വേഷം കൈകാര്യം ചെയ്തിരുന്നു. ഗോവിന്ദയുടെ രംഗീല രാജയാണ് മഹേഷ് അവസാനം അഭിനയിച്ച ചിത്രം. മലയാളത്തില്‍ പ്രിയദര്‍ശന്റെ അഭിമന്യൂ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ രജനീകാന്തിന്റെ വീര എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
ഷെഹന്‍ഷാ, കൂലി നമ്പര്‍ വണ്‍, കുരുക്ഷേത്ര, മജ്ബൂര്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കൊപ്പവും നിരവധി ചിത്രങ്ങളില്‍ നിറസാന്നിധ്യമായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.

Read Original Article Here

Digital Signage

Leave a Reply