ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്;  പുതിയ വെളിപ്പെടുത്തലുമായി അന്വേഷണസംഘം

Amazon Great Indian Sale

കൊച്ചി: നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വെടിയുതിര്‍ത്തവര്‍ക്ക് അധോലോക കുറ്റവാളി രവി പൂജാരയെ അറിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ്. രവി പൂജാരി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് നടത്തിയത് ഇടനിലക്കാരുടെ സഹായത്തോടെയാണെന്നും ഇവരെ ഉടന്‍ തിരിച്ചറിയാനാകുമെന്നും അന്വേഷണസംഘം അവകാശപ്പെടുന്നു.

Amazon Great Indian Sale

സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരു മാസം പിന്നിടുകയാണ്. ഇതിനിടെ നടി ലീന മരിയ പോളിന്‍റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി രവി പൂജാരി വീണ്ടും രംഗത്തെത്തി. അഭിഭാഷകനായ സി സി തോമസിനോട് ലീന മരിയ പോളിന്‍റെ കേസില്‍ ഇടപെടരുതെന്ന് രവി പൂജാരിയുടെ ആവശ്യം. ദാവൂദിന്‍റെ സംഘത്തെ സഹായിച്ച അഭിഭാഷകനെ മംഗലാപുരത്ത് താന്‍ വധിച്ചിരുന്നു. ലീനയെ സഹായിച്ചാല്‍ ആ അവസ്ഥയുണ്ടാകുമെന്നും ഭീഷണിയിലുണ്ട്.

ശരിയായ ദിശയിലാണെന്നും വെടിയുതിര്‍ത്ത രണ്ടുപേരെയും ഉടന്‍ തിരിച്ചറിയാനാകുമെന്നും പൊലീസ് അറിയിച്ചു. ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ നിലവില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നത് . സത്യങ്ങള്‍ അറിയാവുന്നതുകൊണ്ടാണ് അവര്‍ മൊഴി കൊടുക്കാന്‍ എത്താത്തതെന്ന് രവി പൂജാരി പറഞ്ഞിരുന്നു.

ബ്യൂട്ടിപര്‍ലര്‍ ഉടമയുമായോ അവരുടെ ഭര്‍ത്താവുമായോ ബന്ധപ്പെട്ട ചില സാമ്ബത്തിക ഇടപാടുകളാണ് വെടിവയ്പ്പിന് കാരണമെന്ന നിഗമനത്തിലാണ് പോലീസ്.

TagsBeauti parlour Leena Mariya Paul Ravi poojaraRead Original Article Here

Amazon Great Indian Sale

Leave a Reply