ബ്രിട്ടനിൽ ഫ്ലാഷ് സെയിൽ നടത്തി പണിപാളി; മാപ്പു പറഞ്ഞ് ഷാവോമി

Amazon Great Indian Sale

പ്രതീക്ഷിതമായ വിലക്കുറവില്‍ അതിവേഗം ഉള്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെയാണ് മിന്നല്‍ വില്‍പന അഥവാ ഫ്ലാഷ് സെയിൽ എന്ന് പറയുന്നത്. ചൈനീസ് ഇലക്ട്രോണിക് കമ്പനിയായ ഷാവോമിയുടെ ഉല്‍പന്നങ്ങള്‍ നമ്മുടെ നാട്ടിലെ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ മിന്നല്‍ വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ മിന്നല്‍ വേഗത്തില്‍ തന്നെ അവ വിറ്റഴിയുകയാണ് പതിവ്. എന്നാല്‍ ബ്രിട്ടനില്‍ സംഘടിപ്പിച്ച ഒരു മിന്നല്‍ വില്‍പന ഷാവോമിയ്ക്ക് വലിയ പൊല്ലാപ്പായിരിക്കുകയാണ്.

Amazon Great Indian Sale

കഴിഞ്ഞയാഴ്ചയാണ് ചില സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളുമായി ഷാവോമി ബ്രിട്ടീഷ് വിപണിയിലേക്ക് കാലെടുത്തുവെച്ചത്. വിപണി പിടിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്കായി കമ്പനി ഒരു വമ്പന്‍ ഓഫര്‍ മുന്നോട്ടുവച്ചു. സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ വെറും ഒരു പൗണ്ടിന് (94 രൂപയ്ക്ക് തുല്യം) സ്വന്തമാക്കാം. മിന്നലിനേക്കാല്‍ വേഗത്തില്‍ അത് വിറ്റ് തീരുകയും ചെയ്തു. ഫോണ്‍ കിട്ടാതെ നിരാശരായവര്‍ ഇത് വലിയ പ്രശ്‌നമാക്കിമാറ്റി. ഒടുവില്‍ ഷാവോമിക്ക് മാപ്പപേക്ഷിക്കേണ്ടി വന്നു.

ഷാവോമിയുടെ ഫ്ലാഷ് സെയിൽ ഓഫര്‍ ബ്രിട്ടീഷുകാർ തെറ്റിദ്ധരിക്കുകയായിരുന്നു. വെറും പത്ത് ഫോണുകളാണ് ഒരു പൗണ്ട് വിലയ്ക്ക് ഷാവോമി വില്‍പനയ്ക്ക് വെച്ചത്. അത് പെട്ടെന്ന് തന്നെ വിറ്റഴിയുകയും ചെയ്തു. എന്നാല്‍ വെറും പത്തെണ്ണം മാത്രമേ വില്‍പനയ്ക്കുള്ളൂ എന്ന കാര്യം ഉപയോക്താക്കളറിഞ്ഞില്ല. ബ്രിട്ടനില്‍ സാധാരണ ഫ്ലാഷ് സെയിൽ സംഘടിപ്പിക്കുമ്പോള്‍ അതില്‍ പത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെക്കാറുണ്ട്. ഇക്കാര്യം ഷാവോമി അറിഞ്ഞിരുന്നില്ല.

image
ക്ഷമാപണം നടത്തിക്കൊണ്ട് ഷാവോമി യുകെ ട്വിറ്ററിൽ നൽകിയ കുറിപ്പ്

പത്ത് ഫോണുകള്‍ക്ക് വേണ്ടി ഒരേസമയം ആയിരക്കണക്കിന് ആളുകളാണ് 'Buy' ബട്ടന്‍ ക്ലിക്ക് ചെയ്തത്. ഇതില്‍ നിന്നും പത്ത് പേരെ ഷാവോമിയുടെ സോഫ്റ്റ് വെയര്‍ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അവര്‍ക്ക് മാത്രമാണ് ഫോണുകള്‍ വാങ്ങാനായത്. തെറ്റിദ്ധാരണയുണ്ടായതില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഷാവോമി ട്വീറ്റ് ചെയ്തു.

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത് സംബന്ധിച്ച് ബ്രിട്ടനിലെ പരസ്യ നിയന്ത്രണാധികാര സമിതിയ്ക്ക് മുന്നില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം നടക്കാനിരിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തെണ്ണം മാത്രമാണ് വില്‍പനയ്ക്കുള്ളതെന്ന കാര്യം ഫ്ലാഷ് സെയിലിനായുള്ള വെബ്‌സൈറ്റിലെ പ്രധാന പേജില്‍ പരാമര്‍ശിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വില്‍പനയുടെ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്ന ലിങ്ക് പേജിന് താഴെയാണ് നല്‍കിയതും ബിബിസി ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ വര്‍ഷം സ്‌പെയിനില്‍ ഷാവോമി സമാനമായ മിന്നല്‍ വില്‍പന സംഘടിപ്പിച്ചിരുന്നുവെന്നും അന്ന് ഒരു യൂറോയ്ക്ക് 50 ഫോണുകളാണ് വില്‍പനയ്ക്ക് വെച്ചിരുന്നതെന്നും ബിബിസി റിപ്പോര്‍ട്ട് പറഞ്ഞു.

Content Highlights: Xiaomi Flash Sale Angers Customers, UK market

Read Original Article Here

Amazon Great Indian Sale

Leave a Reply