ഭാഗ്യമില്ലാത്ത ഒരു റെസ്റ്റോറന്റ് : മൂന്നാം തവണയും കാർ ഇടിച്ച് കയറി അപകടം

ഡെൻവറിലെ ഒരു റെസ്റ്റോറന്റ് ഭാഗ്യമില്ലാത്ത ഒന്നാണ്. ഒരു വർഷത്തിനിടയിൽ മൂന്ന് തവണയാണ് ഈ റെസ്റ്റോറന്റിൽ കാർ വന്നിടിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 2 മണിയോടെയാണ് സംഭവം. ഒരു ബിഎംഡബ്ല്യൂ കാർ റെസ്റ്റോറന്റിൽ ഇടിച്ചുകിടക്കുന്ന ഫോട്ടോ ഹോട്ടൽ അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രണ്ടാഴ്ച മുൻപാണ് മറ്റൊരു കാർ ഇവിടേക്ക് ഇടിച്ചുകയറി അപകടം ഉണ്ടായത്.

ShareTweet0 SharesRead Original Article Here

Leave a Reply