മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജയും നാളെ

Amazon Great Indian Sale

മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജയും നാളെ

Amazon Great Indian Sale

ശബരിമല: മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജയും നാളെ നടക്കും. ഇതിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്നലെ ആരംഭിച്ചു. ശനിയാഴ്ച തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രാസാദശുദ്ധി നടന്നു. ഇന്ന് ബിംബ ശുദ്ധി ക്രിയകള്‍ നടക്കും. ഇതിന്റെ ഭാഗമായി ചതുര്‍ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തി അഞ്ച് കലശം എന്നിവയുമുണ്ടാകും. മകരജ്യോതിയും തിരുവാഭരണമണിഞ്ഞുള്ള ദീപാരാധനയും തൊഴുന്നതിനായി ഭക്തര്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. പാണ്ടിത്താവളം ഭാഗത്താണ് പര്‍ണശാലകള്‍ ഏറെയും. അതേസമയം തിരക്ക് കുറവായതിനാല്‍ ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് പര്‍ണശാലകള്‍ കുറവാണ്.

അതേസമയം മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി നിലയ്ക്കല്‍ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നിലയ്ക്കല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ എണ്ണായിരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവുമൊരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാര്‍ക്കിങ്ങ് കഴിഞ്ഞാല്‍ പിന്നീട് എരുമേലി നിന്നു വരുന്ന കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള വാഹനങ്ങള്‍ എരുമേലിയില്‍ യാത്ര അവസാനിപ്പിച്ച് എരുമേലി, പൊന്‍കുന്നം, പാല എന്നിവിടങ്ങളിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യണം.തുടര്‍ന്ന് കെ.എസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് മുഖേന പമ്പയില്‍ എത്തണം. പത്തനംതിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ വടശേരിക്കരയിലും, ളാഹയിലും പത്തനംതിട്ടയിലും പാര്‍ക്ക് ചെയ്യണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. മകരവിളക്കിനു ശേഷം നിലയ്ക്കലെത്തുന്ന തീര്‍ഥാടകര്‍ അവരുടെ വാഹനങ്ങളില്‍ വിശ്രമിക്കുകയും അനുമതി ലഭിച്ച ശേഷം ഗ്രൗണ്ടില്‍ നിന്ന് പുറത്തു പോകുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു.

Read Original Article Here

Amazon Great Indian Sale

Leave a Reply