മകരവിളക്കിന് പാഞ്ചാലിമേട്ടില്‍ മലയരയന്മാരുടെ പ്രതീകാത്മക ജ്യോതി

Amazon Great Indian Sale

മുണ്ടക്കയം: മകരവിളക്കു ദിവസം പാഞ്ചാലിമേട്ടില്‍ പ്രതീകാത്മക മകരജ്യോതി തെളിച്ച് അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ പ്രതിഷേധിക്കും. ദേവസ്വം ബോര്‍ഡ് മലയരയരില്‍ നിന്ന് കവര്‍ന്നെടുത്ത മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ നല്‍കാത്തതിനാലാണ് പ്രതിഷേധം. വര്‍ഷങ്ങളായുള്ള മലയരയസഭയുടെ ആവശ്യത്തിന് ഈ വര്‍ഷവും അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് സഭയുടെ സംസ്ഥാന പ്രസിഡന്റ് സി.കെ. ശശിധരന്‍ പറഞ്ഞു.

Amazon Great Indian Sale

മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്ന സമയം സഭയുടെ ഗോത്രാചാരപാലന പ്രസ്ഥാനമായ മലയരയ ശ്രീപത്മം താന്ത്രിക പീഠത്തിന്റെ പ്രസിഡന്റ് പ്രതീകാത്മക ജ്യോതി തെളിക്കും. നൂറുകണക്കിന് സമുദായ അംഗങ്ങള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്ക് ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാരുമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും സഭ നടത്തിയ കൂടിക്കാഴ്ചയില്‍ സഭയുടെ ആവശ്യം പരിഗണിക്കാന്‍ വേണ്ടത് ചെയ്യാമെന്നറിയിച്ചിട്ടുണ്ട്. ഈ അവകാശം തിരികെ ലഭിക്കുന്നതുവരെ സമരപാതയിലൂടെ മുന്നോട്ടുപോകാനാണ് സഭയുടെ തീരുമാനം.

ശബരിമലയില്‍ നടന്ന ആചാരലംഘനം ക്ഷേത്ര വിശ്വാസങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്. മലയരയര്‍ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ച് നിലകൊള്ളുന്നവരാണ്. ഇതിന് വിപരീതമായ കാഴ്ചപ്പാടോടു കൂടി മലയരയര്‍ക്കിടയില്‍ നിന്നുണ്ടാവുന്ന പ്രസ്താവനകള്‍ സഭയുമായി ബന്ധമില്ലാത്തതാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

Read Original Article Here

Amazon Great Indian Sale

Leave a Reply