മകരവിളക്ക് ; നിലയ്ക്കലിൽ ഗതാഗത നിയന്ത്രണം

Amazon Great Indian Sale

മകരവിളക്ക് ; നിലയ്ക്കലിൽ ഗതാഗത നിയന്ത്രണം

Amazon Great Indian Sale

ശബരിമല ; മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി നിലയ്ക്കൽ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നിലയ്ക്കൽ പാർക്കിങ്ങ് ഗ്രൗണ്ടിൽ എണ്ണായിരം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവുമൊരുക്കിയിട്ടുണ്ട്.കെ.എസ്.ആർ.ടിസി എം ഡി ടോമിൻ തച്ചങ്കരി സൗകര്യം വിലയിരുത്തി.

നിലയ്ക്കലെ പാർക്കിങ്ങ് കഴിഞ്ഞാൽ പിന്നീട് എരുമേലി നിന്നു വരുന്ന കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വാഹനങ്ങൾ എരുമേലിയിൽ യാത്ര അവസാനിപ്പിച്ച് എരുമേലി, പൊൻകുന്നം, പാല എന്നിവിടങ്ങളിലെ പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയ്യണം.തുടർന്ന് കെ.എസ്ആർടിസി ചെയിൻ സർവീസ് മുഖേന പമ്പയിൽ എത്തണം.

പത്തനംതിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വടശേരിക്കരയിലും, ളാഹയിലും പത്തനംതിട്ടയിലും പാർക്ക് ചെയ്യണമെന്ന് സ്പെഷ്യൽ ഓഫീസർ അറിയിച്ചു. മകരവിളക്കിനു ശേഷം നിലയ്ക്കലെത്തുന്ന തീർഥാടകർ അവരുടെ വാഹനങ്ങളിൽ വിശ്രമിക്കുകയും അനുമതി ലഭിച്ച ശേഷം ഗ്രൗണ്ടിൽ നിന്ന് പുറത്തു പോകുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു.

Read Original Article Here

Amazon Great Indian Sale

Leave a Reply