മകര വിളക്ക് തെളിഞ്ഞു ഭക്തി സാന്ദ്രമായി സന്നിധാനം

Amazon Great Indian Sale

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു. നിരവധി ഭക്തരാണ് മകരജ്യോതി ദർശിക്കുവാൻ ശബരിമലയിൽ എത്തിയത്. പൊന്നമ്പലമേടിന്‍റെ ആകാശത്ത് മകരസംക്രമനക്ഷത്രവും തെളിഞ്ഞു. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളാണ് മകരജ്യോതി ദർശനത്തിനായി ഒരുക്കിയിരുന്നത്.

Amazon Great Indian Sale

വൈകിട്ട് അഞ്ചരയോടെ മരക്കൂട്ടത്ത്എത്തിയ തിരുവാഭരണഘോഷയാത്ര എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോർഡ് പ്രസിഡന്‍റും ഉൾപ്പടെയുള്ളവർ ഏറ്റുവാങ്ങി. ശേഷം ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ശേഷം തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.

വൈകിട്ട് 7.52-നാണ് മകരസംക്രമപൂജയ്ക്കുള്ള മുഹൂർത്തം കവടിയാർ കൊട്ടാരത്തിൽ നിന്ന് ദൂതൻ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുക.ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാർത്തിയാണ് പൂജ നടത്തുക. സൂ​ര്യ​ന്‍ ധ​നു​രാ​ശി​യി​ല്‍ നി​ന്നും മ​ക​രം​രാ​ശി​യി​ലേ​ക്കു മാ​റു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​ക​ര സം​ക്ര​മ​പൂ​ജ.

Tagssabarimala FEATURED sabarimala makara vilakkuRead Original Article Here

Amazon Great Indian Sale

Leave a Reply