മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; കെ.സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടി

Amazon Great Indian Sale

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; കെ.സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നീട്ടി

Amazon Great Indian Sale

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി വച്ചു. ഡിസംബര്‍ 19ലേക്കാണ് ഹര്‍ജി മാറ്റിയത്. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥിയും അന്തരിച്ച മുസ്ലീം ലീഗ് എം.എല്‍.എയുമായ പി.ബി.അബ്ദുല്‍ റസാഖിന്റെ മകന്‍ ഷഫീഖ് റസാഖിനെ കേസില്‍ കക്ഷി ചേരാനും കോടതി അനുവദിച്ചിട്ടുണ്ട്. കേസില്‍ മറ്റാര്‍ക്കെങ്കിലും കക്ഷി ചേരാന്‍ താത്പര്യമുണ്ടോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇത് പ്രകാരമാണ് ഷഫീക്ക് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും, ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Amazon Great Indian Sale

Leave a Reply