മടങ്ങിവരവ് പ്രഖ്യാപിച്ച് സാനിയ മിർസ

ഹൈദരാബാദ്: ഈ വര്‍ഷം അവസാനത്തോടെ താൻ ടെന്നീസിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ച് സാനിയ മിർസ. 2017 ഒക്ടോബറിലാണ് സാനിയ അവസാനമായി ടെന്നീസ് കോർട്ടിലിറങ്ങിയത്. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്നീട് കുറച്ചുകാലം വിശ്രമത്തിലായിരുന്ന സാനിയ കഴിഞ്ഞ ഒക്ടോബറിൽ അമ്മയായി. ഇതോടെയാണ് മത്സരരംഗത്ത് നിന്ന് പൂർണമായി വിട്ടുനിന്നത്.

Join Nation With Namo

അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും ഈ വര്‍ഷം അവസാനത്തോടെ മത്സര ടെന്നീസില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സാനിയ പറയുകയുണ്ടായി. ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്ന് അറിമെങ്കിലും ടെന്നീസാണ് എന്റെ ജീവിതം. മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ട്.വിവാഹത്തിനും അമ്മയായതിനും ശേഷം മത്സര ടെന്നീസില്‍ തിരിച്ചെത്തി കിരീടങ്ങള്‍ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫാണ് തന്റെ മാതൃകയെന്നും സാനിയ കൂട്ടിച്ചേർത്തു.

TagsSANIA MIRZA tennisRead Original Article Here

Digital Signage

Leave a Reply