മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

Join Nation With Namo

കണ്ണൂര്‍: മല്‍സ്യബന്ധനത്തിന് കടലില്‍ പോയ തിരുവനന്തപുരം സ്വദേശി കടലില്‍ വീണ് മരിച്ചു. പൂന്തുറ സ്വദേശി ജോണ്‍ ആണ് മരിച്ചത്. 23 വയസ്സായിരുന്നു.

കൊച്ചിയില്‍ നിന്നും ഗോവ ഭാഗത്തേയ്ക്ക് മല്‍സ്യബന്ധനത്തിനു പോയ സംഘം ബോട്ടില്‍ വിശ്രമിക്കവേ ജോണ്‍ തെറിച്ച് കടലില്‍ വീഴുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജോണ്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബോട്ടില്‍ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി ചെറുവത്തൂര്‍ മടക്കര തുറമുഖത്ത് നിര്‍ത്തിയിരുന്നു. ഡിസംബര്‍ ഒന്നിനാണ്
തകരാര്‍ പരിഹരിച്ച് സംഘം യാത്രതിരിച്ചത്.

മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.

പരസ്യം: ഉത്തമ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply