മന്ത്രിസഭാ യോഗതീരുമാനങ്ങള്‍: പ്രളയമേഖലകളില്‍ ബാങ്കുകള്‍ ജപ്തി നോട്ടിസ് നല്‍കരുതെന്ന് സര്‍ക്കാര്‍

മന്ത്രിസഭാ യോഗതീരുമാനങ്ങള്‍: പ്രളയമേഖലകളില്‍ ബാങ്കുകള്‍ ജപ്തി നോട്ടിസ് നല്‍കരുതെന്ന് സര്‍ക്കാര്‍

Join Nation With Namo

തിരുവനന്തപുരം: പ്രളയമേഖലകളില്‍ ബാങ്കുകള്‍ ജപ്തി നോട്ടിസ് നല്‍കരുതെന്ന് സര്‍ക്കാര്‍. കര്‍ഷക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളെ ഒഴിവാക്കണമെന്നും സംസ്ഥാനതല ബാങ്ക് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രളയബാധിതമേഖലകളില്‍ വായ്പ എടുത്തവര്‍ക്കെതിരെ ജപ്തി നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം സംസ്ഥാന ബാങ്കേഴ്‌സ് സമിതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കും. സഹകരണബാങ്കുകളടക്കം വായ്പ എടുത്ത പ്രളയബാധിതര്‍ക്കെതിരെ ജപ്തി നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രളയബാധിതമേഖലകളിലെ ജനങ്ങളെടുത്ത വായ്പകള്‍ക്ക് നേരത്തെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഗതാഗത കമ്മീഷണര്‍ കെ. പത്മകുമാറിനെ മാറ്റി പകരം കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി. സുദേഷ് കുമാറിനെ നിയമിച്ചു. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതല നല്‍കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ എത്തിയ എന്‍. പ്രശാന്തിനെ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും സംബന്ധിച്ച 2014ലെ നിയമ പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

Read Original Article Here

Digital Signage

Leave a Reply