മിഷേലിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിക്കേസില്‍ പ്രതിയായ ക്രിസ്ത്യന്‍ മിഷേലിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയുമായി കരാര്‍ ഉണ്ടാക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് മിഷേലിനെതിരായ കേസ്. ഇതില്‍ വിശദമായ ചോദ്യം ചെയ്യലിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Join Nation With Namo

വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010ല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി മുന്‍ യുപിഎ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്.

കരാര്‍ ലഭിക്കുന്നതിനായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ തന്നെ കമ്പനിയായ ഫിന്‍മെക്കാനിക്ക ഉന്നത ഉദ്യോഗസ്ഥര്‍ക്ക് 450 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് മിഷേല്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ 114 കോടി രൂപ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചുള്ള മിഷേലിന്റെ ഡയറിയിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്. ഇതിനിടെ തീഹാറില്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്ന മിഷേല്‍ പ്രത്യേക കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അത് തള്ളി.

Read Original Article Here

Digital Signage

Leave a Reply