# മീടു : പ്രമുഖ നടനെ താരസംഘടനയില്‍ നിന്ന് വിലക്കി

ന്യൂ​ഡ​ല്‍​ഹി: ബോളീവുഡ് സിനിമ രംഗത്തെ കഴിവുറ്റ പ്രതിഭയായ നടന്‍ അലോക് നാഥിനെ താരസംഘടനയായ സിന്‍റാ (സി​നി ആ​ന്‍​ഡ് ടി​വി ആ​ര്‍​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍) യില്‍ നിന്ന് പുറത്താക്കി. നടനെതിരെ ഫെയ്സ്ബുക്കിലൂടെ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​യു​മാ​യ വി​ന്‍റ ന​ന്ദ ​ മീടൂ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സിന്‍റാ നടനെ പുറത്താക്കിയ നടപടി എടുത്തത്. 20 വര്‍ഷം മുന്‍പാണ് അലോക് തന്നെ ലെെംഗീകമായി ഉപദ്രവിച്ചതെന്നാണ് ഫെയ്സ്ബുക്കില്‍ നന്ദ വെളിപ്പെടുത്തിയിരുന്നു .

Join Nation With Namo

എന്നാല്‍ ആളാരാണെന്ന് അന്ന് നന്ദ തെളിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ ആരാണെന്ന് പരോക്ഷമായി വ്യക്തമാക്കിയായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് ഐ​എ​എ​ന്‍​എ​സ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യോ​ടാ​ണ്‌ അ​ലോ​ക് നാ​ഥ് ത​ന്നെ​യാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് ന​ന്ദ തുറന്ന് പറയുകയും ചെയ്തു.നടന്‍ അലോകും നന്ദയും ഒരുമിച്ച് ചര്‍ച്ച വിളിച്ചിരുന്നു എന്നാല്‍ സിനിമാ സംഘടനയായ സിന്‍റാ വിളിച്ച യോഗത്തില്‍ അലോക് പങ്കെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

അടുത്ത യോഗം മെയ് 1 ന് ഇനിയും ചേരാന്‍ തീരമാനിച്ചിട്ടുണ്ട് എന്നാല്‍ അതില്‍ വരാനും നടന്‍ വിമുഖത പ്രകടിപ്പിക്കുന്ന പക്ഷം സംഘടനയില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റുമെന്ന് സംഘടന അറിയിച്ചു.

Image result for vinta nanda

Read Original Article Here

Digital Signage

Leave a Reply