മുഖം മിനുക്കി പത്മതീർത്ഥം,ഒരു ലക്ഷം തുളസികൾ സുഗന്ധം പരത്തുന്ന തുളസീ വനം ; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടപ്പിലാക്കുന്നത് 78 കോടിയുടെ പദ്ധതികൾ

Amazon Great Indian Sale

മുഖം മിനുക്കി പത്മതീർത്ഥം,ഒരു ലക്ഷം തുളസികൾ സുഗന്ധം പരത്തുന്ന തുളസീ വനം ; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടപ്പിലാക്കുന്നത് 78 കോടിയുടെ പദ്ധതികൾ

Amazon Great Indian Sale

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒരുങ്ങുന്നത് 78.55 കോടി രൂപയുടെ സ്വദേശി ദർശൻ പദ്ധതികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15 ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതി ത്വരിത വേഗത്തിലാണ് മുന്നോട്ട് പോകുന്നത്.

നിർമ്മാണപ്രവർത്തത്തിന്റെ ഭാഗമായി ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുങ്ങുന്നുണ്ട്. ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാതകൾ ഗ്രാനൈറ്റ് പാകി മിനുക്കുന്നുണ്ട് . എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറുകൾ കുടുതൽ സ്ഥാപിച്ചു. പത്മ തീർത്ഥക്കുളത്തിലെ ചെളി മുഴുവൻ മാറ്റിയും തൂണുകൾ സ്ഥാപിച്ചും മണ്ഡപങ്ങൾ നവീകരിച്ചു.

വിശ്രമകേന്ദ്രവും ശുചിമുറികളും മൂന്ന് ഇൻഫർമേഷൻ കേന്ദ്രങ്ങളടക്കം അടിമുടി മുഖം മിനുക്കലാണ് നടക്കുന്നത്. ക്ഷേത്രത്തിന് ഒന്നര മീറ്റർ ചുറ്റളവിലെ വൈദ്യുതി, ടെലിഫോൺ, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി സുരക്ഷ ശക്തമാക്കുകയാണ്. ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം നവീകരിച്ച് ക്ഷേത്ര ഭിത്തികളുടെ ഉയരവും കൂട്ടിയാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്.

പത്മതീർത്ഥ കുളത്തിനറെ നവീകരണമാണ് പദ്ധതിയിലെ മറ്റൊരു ആകർഷണം. നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൈതൃകരീതിയിലാണെന്നതും സവിശേഷതയാണ്.

Read Original Article Here

Amazon Great Indian Sale

Leave a Reply