മുത്തലാഖ്; പിതാവിന്റെ തെറ്റ് ആവര്‍ത്തിക്കാനാണ് രാഹുലിന്റേയും ശ്രമം: ജെയ്റ്റ്‌ലി

ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തില്‍ പിതാവ് രാജീവ് ഗാന്ധിയുടെ തെറ്റ് ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മുത്തലാഖ് ബില്‍ പിന്‍വലിക്കുമെന്ന മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ജെയ്റ്റലിയുടെ പ്രതികരണം.

Join Nation With Namo

ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിച്ച കോണ്‍ഗ്രസ് 32 വര്‍ഷത്തിനു ശേഷം അതേ തെറ്റ് ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.ഷാ ബാനു കേസില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പ് വരുത്തുന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ചത് രാജീവ് ഗാന്ധിയാണ്,ഇപ്പോള്‍ അതേ തെറ്റ് ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ മകന്‍.

രാജീവ് ഗാന്ധിയുടെ പ്രവര്‍ത്തി മുസ്ലീം സ്ത്രീകളെ വലിയ ബുദ്ധിമുട്ടിലേയ്ക്കും,ദാരിദ്യത്തിലേയ്ക്കുമാണ് തള്ളിവിട്ടത്.അത് ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് മുത്തലാഖ് കൊണ്ടുവന്നത്.

വോട്ട് മാത്രം ലക്ഷ്യമിടുന്നവര്‍ നോക്കുന്നത് പിറ്റേ ദിവസത്തെ പത്രങ്ങളുടെ തലക്കെട്ടുകള്‍ മാത്രമാണ്.എന്നാല്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിടുന്നവര്‍ നോക്കുന്നത് വരുന്ന നൂറ്റാണ്ടിലേയ്ക്കാണെന്നും അരുണ്‍ ജയ്റ്റലി പറഞ്ഞു.

Read Original Article Here

Digital Signage

Leave a Reply