മുന്‍ കേരളാ ക്രിക്കറ്റ് ടീം നായകന്‍ അശോക് ശേഖര്‍ അന്തരിച്ചു

കണ്ണൂര്‍: കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം നായകന്‍ അശോക് ശേഖര്‍ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിനുവേണ്ടി അദ്ദേഹം 35 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. എസ്ബിടിയില്‍ ഉദ്യോഗസ്ഥനായിരുന്നു അശോക് ശേഖര്‍. സജിനിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. സംസ്‌കാരം തിങ്കളാഴ്ച നടക്കും

Join Nation With Namo

TagsKannur renji trophy cricket ashok shekharRead Original Article Here

Digital Signage

Leave a Reply