മൈ നെയിം ഈസ് രാഗ ടീസര്‍ പുറത്തിറങ്ങി

മുംബൈ: ബോക്സോഫീസില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ദി ആക്സിഡെന്റല്‍ പ്രൈം മിനിസ്റ്ററിന്’ ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മറ്റൊരു പ്രധാനിയുടെ ജീവിതവും സിനിമയാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതമാണ് ‘മൈ നെയിം രാഗ’യിലൂടെ തിരശീലയിലെത്താന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറിങ്ങിയിട്ടുണ്ട്. മലയാളി സംവിധായകനായ രൂപേഷ് പോളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രിലില്‍ മൈ നെയിം ഈസ് രാഗ തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

Join Nation With Namo

അതേസമയം ചിത്രം ബയോപിക് ഗണത്തില്‍പ്പെടുത്തുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നാണ് സംവിധായകന്‍ രൂപേഷ് പോള്‍ പ്രതികരിച്ചത്. ചിത്രം രാഹുല്‍ ഗാന്ധിയെ മോശക്കാരനാക്കാനോ നല്ലവനായി ചിത്രീകരിക്കാനോ ഉദ്ദേശിച്ചുള്ളതെല്ലെന്നും രൂപേഷ് വ്യക്തമാക്കി. രാഹുലിന്റെ ബാല്യകാലവും കൗമാരവുമെല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ നരേന്ദ്ര മോഡിയുടെ ബയോപിക്കിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ മോഡിയെ അവതരിപ്പക്കുന്നത്.

ടീസര്‍ കാണാം.

TagsRahul Gandhi My name is ragaRead Original Article Here

Digital Signage

Leave a Reply