മോദി പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിക്ക് വേദിയാകാനൊരുങ്ങി കൊല്ലം

Amazon Great Indian Sale

കൊല്ലം ; ബൈപ്പാസിന്റെ ഉദ്ഘാടനത്തിനൊപ്പം 2019 പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിക്ക് കൂടിയാണ് കൊല്ലം വേദിയാകുന്നത് .

Amazon Great Indian Sale

ആലപ്പുഴ,മാവേലിക്കര ,കൊല്ലം തുടങ്ങീ മൂന്ന് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരെയാണ് പ്രധാനമന്ത്രി 15ന് അഭിസംബോധന ചെയ്യുന്നത് .ഒരു ലക്ഷത്തിൽ പരം പ്രവർത്തകർ കന്റോൺമെന്റ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും .

വൈകിട്ട് 5.20 ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊല്ലത്തെത്തുന്ന മോദി ബൈപ്പാസ് ഉദ്ഘാടനത്തിനു ശേഷം കന്റോണ്മെന്റ് മൈതാനിയിലെ സമ്മേളന നഗരിയിലെത്തും.നഗര ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഗ്രൗണ്ടുകൾ ഒരുക്കും .ഇതിനായി 500 യുവമോർച്ച വോളണ്ടിയർമാരെ നിശ്ചയിച്ചിട്ടുണ്ട്.

പരിപാടിയ്ക്ക് ശേഷം സമ്മേളന നഗരി വൃത്തിയാക്കാൻ 100 സ്വച്ഛ് ഭാരത് വോളണ്ടിയർമാരെ നിയോഗിക്കും.പ്രചരണത്തിനു മുന്നോടിയായി നാളെ വിളംബര ജാഥകളും,രക്തദാനവും നടത്തും.

Read Original Article Here

Amazon Great Indian Sale

Leave a Reply