യാത്രക്കാര്‍ക്കായി കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി സ്‌പൈസ് ജെറ്റ്

യാത്രക്കാര്‍ക്കായി രാജ്യത്തിന് അകത്തും പുറത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളില്‍ കിടിലൻ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. 899 രൂപയായിരിക്കും ഇത് പ്രകാരം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഒരുഭാഗത്തേക്ക് മാത്രമേ ഡിസ്‌കൗണ്ട് ലഭിക്കുകയുള്ളൂ.യാത്ര പോകുന്നതിനു 14 ദിവസം മുൻപെങ്കിലും ബുക്ക് ചെയ്തവര്‍ക്കാകും ഡിസ്‌കൗണ്ട് ലഭിക്കുക.

Join Nation With Namo

സ്‌പൈസ് ജെറ്റിന്റെ സൈറ്റിലൂടെ നടത്തുന്ന ബുക്കിങുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഫെബ്രുവരി ഒൻപത് മുതൽ സെപ്തംബര്‍ 25 വരെയാണ് ഓഫര്‍ എന്ന് സ്‌പൈസ് ജെറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനത്തിന്റെ ഇളവും ലഭിക്കും. കൂടാതെ ഗ്രൂപ്പ് ബുക്കിങിനും,മറ്റ് ഓഫറുകളുടെ കൂടെയും ഈ ഓഫര്‍ ലഭിക്കില്ലെന്നു കമ്പനി അറിയിച്ചു.

Tagsspice jet ticket discount discount offerRead Original Article Here

Digital Signage

Leave a Reply