യുഎഇ സന്ദര്‍ശിക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി : യുഎഇ സന്ദര്‍ശിക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെയാണ് സന്ദർശനമെന്നു പ്രമുഖ ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയുന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപമേധാവിയും യുഎഇയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ ചുമതലയും വഹിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍റെ ക്ഷണം സ്വീകരിച്ചായിരിക്കും മാർപാപ്പ എത്തുക.

യുഎഇ ഭരണാധികാരിയും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം മാര്‍പാപ്പയുടെ വരവിനെ ട്വിറ്ററിലൂടെ സ്വാഗതം ചെയ്തു. യുഎഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുവാൻ ദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ ഭരണാധികാരി അറിയിച്ചു.

ShareTweet0 SharesRead Original Article Here

Leave a Reply