യു.എ.ഇയില്‍ 5000 വ്യാജ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു

ദുബായ്: യു.എ.ഇയില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക്് പൂട്ട് വീണു. അയ്യായിരത്തോളം വരുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനാലാണ് നടപടി. 2017 മുതല്‍ നിരന്തരമായ നിരീക്ഷണത്തിലായിരുന്ന അയ്യായിരത്തോളം അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

ബി വെയര്‍ ഓഫ് ഫാള്‍സ് അക്കൗണ്ട്‌സ് എന്ന പുതിയ ബോധവല്‍ക്കരണ പരിപാടിയും പോലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്.

സൈബര്‍ ക്രിമിനലുകള്‍ക്കെതിരെയുള്ള മുന്‍കരുതലുകളെക്കുറിച്ചും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇത്തരക്കാരെ എങ്ങനെ പ്രതിരോധിക്കാമെന്നും ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

Share344Tweet105 Shares പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Leave a Reply