യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം 16ന് കാസര്‍ഗോഡ് എത്തും

കാസര്‍കോട്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം 16ന് കാസര്‍ഗോഡ് എത്തുന്നു. ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുക്കുന്നതിനായാണ് യോഗി കാസര്‍ഗോഡ് എത്തുന്നത്. കാസര്‍കോട് ജില്ലാ ഹിന്ദു സമാജോത്സവ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 16നാണ് സമാജോത്സവം നടക്കുന്നത്. കാസര്‍കോട് വിദ്യാനഗറിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപ്രഭാഷണം നടത്തും.

Join Nation With Namo

ചിന്മയമിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പ്രഭാഷണം നടത്തും. ആര്‍എസ്എസ് മംഗളൂരു വിഭാഗ് കാര്യവാഹക് സീതാരാമ, ശ്രീ ശ്രീ യോഗാനന്ദ സരസ്വതി, ഭോധചാതന്യ സ്വാമിജി, പ്രേമാനന്ദ സ്വാമിജി, അമൃതകൃപാന്ദപുരി, ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര, രവീശ തന്ത്രി കുണ്ടാര്‍, വിഷ്ണു പ്രകാശ് തന്ത്രി കാവുമാഠം എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് ബി.സി.റോഡ്, അണങ്കൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സമാജോത്സവ വേദിയിലേക്ക് ശോഭയാത്ര ആരംഭിക്കും.

Share2Tweet2 SharesRead Original Article Here

Digital Signage

Leave a Reply