രജനീകാന്ത് മമ്മൂട്ടി ചിത്രം മോഹിച്ചിരുന്നു : തലൈവരുടെ ആഗ്രഹം നടക്കാതെ പോയതിനു പിന്നില്‍

Amazon Great Indian Sale

മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായ ന്യൂഡല്‍ഹി എന്ന ചിത്രം സൂപ്പര്‍ താരം രജനികാന്ത് ബോളിവുഡില്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നേരെത്തെ തന്നെ അന്നത്തെ ബോളിവുഡ് സൂപ്പര്‍ താരം ജിതേന്ദ്രയ്ക്ക് സിനിമയുടെ റീമേക്ക് അവകാശം കൈമാറിയിരുന്നു.

Amazon Great Indian Sale

തമിഴില്‍ ന്യൂഡ്ല്‍ഹി ചെയ്യാന്‍ ഭയന്നിരുന്ന രജനീകാന്ത് ബോളിവുഡ് ആയിരുന്നു ലക്‌ഷ്യം വച്ചത്. രജനീകാന്തിനെ അത്രയേറെ മോഹിപ്പിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ന്യൂഡല്‍ഹി. തമിഴിലെ തന്റെ ആരാധകര്‍ ന്യൂഡല്‍ഹി എന്ന ചിത്രം സ്വീകരിക്കില്ലെന്ന് രജനീ കാന്തിനു ഉറപ്പുണ്ടായിരുന്നു, പരാജയപ്പെട്ട നായകനെ തന്റെ ആരാധകര്‍ ഏറ്റെടുക്കില്ലെന്ന് അറിയാമായിരുന്ന രജനീകാന്ത് ന്യൂഡല്‍ഹി തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നില്ല.

1987-ല്‍ റിലീസ് ചെയ്ത ന്യൂഡല്‍ഹി മമ്മൂട്ടിയുടെ തുടര്‍ പരാജയങ്ങക്ക് ശേഷം ലഭിച്ച മികച്ച വിജയ ചിത്രമായിരുന്നു. സൂപ്പര്‍താര ലേബലിലേക്ക് മമ്മൂട്ടിയെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രത്തിന്റെ രചയിതാവ് ഡെന്നിസ് ജോസഫാണ്. മമ്മൂട്ടി, സുരേഷ് ഗോപി, സുമലത, ത്യാഗരാജന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Tagsrajinikanth Actor MammoottyRead Original Article Here

Amazon Great Indian Sale

Leave a Reply