രജനീ ചിത്രം ‘പേട്ട’ തീയേറ്ററിലിരുന്ന് കണ്ടപ്പോള്‍ തനിക്കുണ്ടായ അനുഭവം വിവരിച്ച് നടന്‍ വിനീത് ശ്രീനിവാസന്‍

Amazon Great Indian Sale

കൊച്ചി : നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന രജനികാന്തിന്റെ പുതു ചിത്രം ‘പേട്ട’ ആരാധകരെ അവേശത്തിമിര്‍പ്പിലാഴ്ത്തിയിരിക്കുകയാണ്. ഒരു പക്കാ രജനി ആരാധകന്റെ സിരകള്‍ തരിപ്പിക്കുന്ന തരത്തിലാണ് പുതുമുഖ സംവിധാകന്‍ കാര്‍ത്തിക് സുബ്ബരാജ് തന്റെ ചിത്രത്തില്‍ രജനികാന്തിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Amazon Great Indian Sale

ആരാധകര്‍ക്കിടയില്‍ മാത്രമല്ല സിനിമാ താരങ്ങള്‍ക്കിടയിലും ഇപ്പോള്‍ പേട്ട തന്നെയാണ് സംസാര വിഷയം. ഏറ്റവുമൊടുവിലായി നടനും സംവിധാകനുമായ വിനീത് ശ്രീനിവാസനാണ് പേട്ട സിനിമ കണ്ടപ്പോള്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. രജനികാന്തിന്റെ ഏറ്റവും മികച്ച ചിത്രമാണ് പേട്ടയെന്നും വളരെ നാളുകള്‍ക്ക് ശേഷമാണ് ഒരു തീയേറ്ററിലിരുന്ന് പരിസരം മറന്ന് ആര്‍പ്പു വിളിക്കുകയും കൈകൊട്ടുകയും ചെയ്തതെന്നും വിനീത് പറഞ്ഞു.

ഇത്ര നല്ലൊരു രജനീ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജന്‍ നന്ദി പറയാനും മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ മറന്നില്ല

Tagsmalayalam film industry vineeth sreenivasan RAJANI KANTH tamil film petta filmRead Original Article Here

Amazon Great Indian Sale

Leave a Reply