രാഷ്ട്രീയ തന്ത്രം മെനഞ്ഞ് ചന്ദ്രബാബു നായിഡു; ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഏകദിന ഉപവാസം തുടങ്ങി

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരികൊളുത്തി ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഏകദിന ഉപവാസം തുടങ്ങി. ധര്‍ണയ്ക്കായി ആയിരത്തോളം ആളുകളെയാണ് ഡല്‍ഹിയില്‍ എത്തിച്ചിരിക്കുന്നത്.

Join Nation With Namo

ഒരിടവേളയ്ക്കു ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ശക്തമാക്കുകയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിക്കുക, പ്രാദേശിക വികാരം ഉയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുക, എന്നീ തന്ത്രങ്ങളുടെ ഭാഗമായുള്ള ഏകദിന ഉപവാസത്തിനാണ് ചന്ദ്രബാബു നായിഡു തുടക്കം കുറിച്ചത്. ഡല്‍ഹിയിലെ ആന്ധ്രാ ഭവന് മുന്നിലാണ് ധര്‍ണ. തെലുങ്കുദേശം പാര്‍ട്ടിയുടെ എം.എല്‍.എ മാര്‍, എം.പിമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.

ജനപങ്കാളിത്തം ഉയര്‍ത്തിക്കാട്ടുന്നതിനായി ആന്ധ്രയില്‍ നിന്നും ആയിരത്തിലധികം ആളുകളെയാണ് ഡല്‍ഹിയില്‍ എത്തിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ മാത്രം ദൈര്‍ഘ്യമുള്ള രാഷ്ട്രീയ ധര്‍ണയ്ക്ക് 1.12 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്. ഗാന്ധി പ്രതിമയിലെ പുഷ്പാര്‍ച്ചനയോടെ ആരംഭിച്ച ധര്‍ണ രാത്രി 8 മണിയോടെ അവസാനിക്കും.
നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം നല്‍കുമെന്നും ചന്ദ്രബാബു നായിഡു അറിയിച്ചു.

എന്നാല്‍ ഫോട്ടോ എടുക്കാനായാണ് ആന്ധ്രാ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയതെന്ന് ബിജെപി പരിഹസിച്ചു. അതേ സമയം സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കാത്തതിനു കാരണം ചന്ദ്രബാബു നായിഡുവിന്റെ സ്വാര്‍ത്ഥതയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും ആരോപിച്ചു.

Read Original Article Here

Digital Signage

Leave a Reply