രാഹുലിനൊപ്പം സെല്‍ഫി: ആ പെണ്‍കുട്ടി മലയാളി

Amazon Great Indian Sale

ദുബായ് : രണ്ടു ദിവസത്തെ ദുബായ് സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. രാഹുല്‍ എത്തിയതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഒരു പെണ്‍കുട്ടിയുണ്ട്. രാഹുല്‍ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത ഒരു സുന്ദരി. രാഹുല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ സെല്‍ഫി ചിത്രം പങ്കുവെച്ചതോടെ പലതരത്തിലുള്ള അഭ്യൂഹങ്ങളും വന്നു.

Amazon Great Indian Sale

ഈ പെണ്‍കുട്ടി വിമാനത്താവള ജീവനക്കാരിയാണെന്നും യുഎഇ സ്വദേശിയാണെന്നുമൊക്കെ നിരവധി കമന്റുകളും വന്നു. എന്നാല്‍ കേട്ടോളൂ ആ പെണ്‍കുട്ടി മലയാളിയാണ്. കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശി ഹസിന്‍ അബ്ദുല്ല. സഹോദരന്‍ നൗഫല്‍ അബ്ദുല്ലയ്‌ക്കൊപ്പം വിമാനത്താവളത്തിലെത്തിയെങ്കിലും തിരക്കുകാരണം ഫോട്ടോയെടുക്കാന്‍ സാധിച്ചില്ല. പിന്നീട് അനുവാദം വാങ്ങി കുടുംബത്തിനൊപ്പം രാഹുല്‍ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലിലെത്തി സെല്‍ഫിയെടുക്കുകയായിരുന്നു.

Tagsselfie RahulGandhiRead Original Article Here

Amazon Great Indian Sale

Leave a Reply