രേണു രാജിനെ അധിക്ഷേപിച്ച സംഭവം; സബ്കളക്ടറെ പിന്തുണച്ച് ജില്ലാ കളക്ടര്‍

രേണു രാജിനെ അധിക്ഷേപിച്ച സംഭവം; സബ്കളക്ടറെ പിന്തുണച്ച് ജില്ലാ കളക്ടര്‍

Join Nation With Namo

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത കെട്ടിട നിര്‍മ്മാണവുമായുണ്ടായ സംഭവങ്ങളില്‍ സബ് കളക്ടറെ പിന്തുണച്ച് ഇടുക്കി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണെന്നും എസ്.രാജേന്ദ്രന്‍ എംഎല്‍എ സബ്കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍പാട്ടത്തിന് നല്‍കിയ ഭൂമി അനധികൃത നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്ന് രേണു രാജ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തന്നെ അധിക്ഷേപിച്ചെന്ന് സബ്കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചാണ് സബ്കളക്ടറിനെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്. സബ്കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും ഐഎഎസ് ലഭിച്ചെന്ന് കരുതി കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നുമാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടു കൂടി എസ്. രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Read Original Article Here

Digital Signage

Leave a Reply