റഹ്മമാന്‍റെ പാട്ടുപാടി വെെറലായ വീട്ടമ്മ പിന്നണി ഗായികയാകുന്നു ! (വീഡിയോ)

സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍ നിങ്ങള്‍ പാടിയ ഒരു പാട്ട് അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താല്‍ എന്തായിരിക്കും ആ സമയത്ത് നിങ്ങള്‍ക്കുണ്ടാകുന്ന ആത്മസന്തോഷം. ആന്ധ്രായിലെ വടിസലെരു ഗ്രാമത്തിലെ ബേബി എന്ന സാധാരണക്കാരിയായ വീട്ടമ്മ താന്‍ പാടിയ പാട്ട് ആ മാസ്മരിക സംഗീതജ്ജന്‍ ഇഷ്ടപ്പെട്ട് തന്‍റെ വ്യക്തിഗത സോഷ്യല്‍ മീഡിയ ഇടത്തില്‍ പങ്ക് വെച്ചതറിയാതെ അവരുടെ കുഞ്ഞ് വീട്ടില്‍ ഒന്നുമറിയാതെ എന്നത്തേയും പോലെ. എന്നാല്‍ ആ വലിയ കലാകാരിയെ കണ്ടില്ലെന്ന് നടിക്കാന്‍ തെലുങ്ക് സിനിമാ ലോകത്തിന് കഴിഞ്ഞില്ല. ഒരു സാധാരണക്കാരിയായി വടിസലെരു ഗ്രാമത്തില്‍ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന ആ പാട്ടുകാരിക്ക് സിനിമയില്‍ പാടാനുളള അവസരം നല്‍കിയിരിക്കുകയാണ് തെലുങ്ക് സിനിമാലോകം. തെലുങ്ക് ചിത്രമായ ‘പലാസ 1978’ ല്‍ പാടാനാണ് വീട്ടമ്മക്ക് അവസരം ലഭിച്ചത്.

ഈ ചിത്രത്തിലെ ആദ്യഗാനം വീട്ടമ്മ പാടി കഴിഞ്ഞതായി അണിയറക്കാര്‍ അറിയിക്കുകയും ചെയ്തു. സിനിമക്കായി പാട്ടുപാടുന്നതിന്‍റെ റെക്കോര്‍ഡിങ്ങ് രംഗങ്ങളും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ കാതലന്‍ എന്ന ചിത്രത്തിലെ എന്നവളെ എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന്‍റെ തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തിയ പാട്ടാണ് ബേബി അസാധ്യമായി ഒരു പ്രൊഫഷണല്‍ ഗായിക പാടുന്നതിനോട് കിടപിടിക്കുന്ന രീതിയില്‍ ആലപിച്ചത്. ബേബിയുടെ കഴിവ് തിരിച്ചറിഞ്ഞ സാക്ഷല്‍ ഏ ആര്‍ റഹ്മാന്‍ തന്‍റെ വ്യക്തിഗത സോഷ്യല്‍ മീഡിയ ഇടത്തില്‍ ആ ഗായികയുടെ പാട്ട് ഷെയര്‍ ചെയ്തു. ഇതോടെ ബേബി പാടിയ പാട്ട് വെെറലായി. നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി ബേബിയുടെ ചെറിയ വീട്ടിലെത്തി അഭിനന്ദിക്കുകയും ചെയ്യുകയുണ്ടായി.

ആരും കാണാതെ പോയ മാണിക്യമെന്നാണ് ചിരഞ്ജീവി ആ ഗായികയുടെ കഴിവിനെ വിശേഷിപ്പിച്ചത്. ബേബി ചിത്രത്തിനായി പാടുന്നതിന്‍റെ ടീസറിനെയും സോഷ്യല്‍ മീഡിയ വലിയ ഹൃദയത്തോടെയാണ് സ്വീകരിച്ചത്. ഇനിയും ആ വലിയ കലാകാരിയുടെ ആ പാട്ടുകാരിയുടെ ശബ്ദമാധുരിയില്‍ വിരിയുന്ന പാട്ടിനായി കാത്തിരിക്കുകയാണ് അവരുടെ ആരാധാകരും സംഗീതത്തെ സ്നേഹിക്കുന്നവരും…..

Unknown, anonymous, beautiful voice…

Gepostet von A.R. Rahman am Mittwoch, 14. November 2018

Read Original Article Here

Leave a Reply