ലഹരിക്ക് അടിമപ്പെട്ട യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ലഹരിക്ക് അടിമപ്പെട്ട യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു

Join Nation With Namo

തോപ്പുംപടി ; യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു.തോപ്പുംപടി, വാലുമ്മേല്‍ ഈസ്റ്റ്, അഞ്ജലി ജംഗ്ഷനു സമീപം കോണോത്ത് ഹൗസില്‍ സുമേഷ് (33) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാലുമ്മേല്‍, നികത്തില്‍ ഹൗസില്‍, സുബ്രഹ്മണ്യനെ (40) പോലീസ് പിടികൂടി.

വ്യാഴാഴ്ച പകല്‍ മൂന്നരയോടെ സുമേഷിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഉച്ചയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയോടിയ ഇയാള്‍, സുമേഷിന്റെ വീട്ടില്‍ കടക്കുകയും,സുമേഷിനെ അക്രമിച്ച് കീഴടക്കുകയും കഴുത്തിനു കുത്തുകയായിരുന്നു.ഇതിനിടെയുണ്ടായ പിടിവലിയിലാണ് സുബ്രഹ്മണ്യന്റെ കൈക്ക് പരിക്കേറ്റത്.

പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ അക്രമാസക്തനാകുന്ന പ്രതി രാവിലെ മുതല്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. .ലഹരിക്കടിപ്പെടുന്ന ഇയാള്‍ ഇടയ്ക്കിടെ അക്രമാസക്തനാകാറുണ്ടെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് മാനസികാസ്ഥാസ്ഥ്യമുള്ളതായും പോലീസ് പറഞ്ഞു.

Read Original Article Here

Digital Signage

Leave a Reply