ലൈംഗിക പീഡനാരോപണം: റൊണാഡോയുടെ ഡിഎന്‍എ ആവശ്യപ്പെട്ട് പോലീസ്

Amazon Great Indian Sale

ലാസ് വെഗാസ്: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണക്കേസ് മുറുകുന്നു. കേസ് പുനരാരംഭിച്ച് റൊണാഡോയ്‌ക്കെതിരെ പുതിയ കുരക്കുമായി നീങ്ങുകയാണ് ലാസ് വെഗാസ് പോലീസ്. റൊണാണ്‍ഡോയോട് ഡി.എന്‍.എ സാമ്പിളുകള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു.

Amazon Great Indian Sale

കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കക്കാരിയായ കാതറിന്‍ മയോര്‍ഗയെന്ന അധ്യാപികയാണ് താരത്തിനെതിരെ രംഗത്തെത്തിയത്. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് യുവതിയെ കോടതിയെ സമീപിക്കുകയും സംഭവം പുറത്തു പറയാതിരിക്കാന്‍ താരം 375000 ഡോളര്‍ നല്‍കിയെന്നും വെളിപ്പെടുത്തി. ഇതിനു പിന്നാലെ കാതറിന്‍ മയോര്‍ഗയുടെ അഭിഭാഷകന്‍ അറ്റോര്‍ണി ലെസ്ലി മാര്‍ക്ക് സ്റ്റൊവാള്‍, ക്ലാര്‍ക്ക് കണ്‍ട്രി ജില്ലാ കോടതിയില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഡി.എന്‍.എ സാമ്പിളുകള്‍ നല്‍കാന്‍ പറഞ്ഞത് പോലീസിന്റെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ പറഞ്ഞു.

Tagsdna christiano ronaldo FEATURED sex allegationRead Original Article Here

Amazon Great Indian Sale

Leave a Reply