മുംബൈ: ഏകദിന ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുത്തണമെന്നതാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന ചര്‍ച്ചകളിലൊന്ന്. യുവതാരങ്ങള്‍ക്കും സീനിയര്‍ താരങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കിയുള്ള ടീമായിരിക്കും ഇംഗ്ലണ്ടിലേക്ക് പറക്കുകയെന്നാണ് സെലക്ടര്‍മാര്‍ നല്കുന്ന സൂചന. പേസ് ബൗളിംഗ് നിരയില്‍ ഷമി, ഭുവ്നേശ്വര് കുമാര്‍, ജസ്പ്രീത് ബുംറയും സ്ഥാനമുറപ്പിക്കുമെന്ന് തീര്‍ച്ചയാണ്. ഓപ്പണിംഗ് നിരയില്‍ ശിഖര്‍ ധവാനും ഹിറ്റ്മാന് രോഹിതും സ്ഥാനമുറപ്പിക്കും.
പ്രധാന ചര്‍ച്ചാ വിഷയം മധ്യനിരയില്‍ ആരൊക്കെ ഉണ്ടാവുമെന്നതിനെ ചൊല്ലിയാണ്. ഋഷഭ് പന്താണ് മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന താരം. പന്ത് സുഖമുള്ള ഒരു തലവേദനയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ഫോര്‍മാറ്റിലുമുള്ള പന്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ പക്വതയും അനുഭവ സമ്പത്തും ആവശ്യമാണെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. പ്രധാന സെലക്ടര്‍മാരിലൊരാളായ എം.എസ്.കെ പ്രസാദിന്റെ വാക്കുകളാണിത്.
അജിക്യെ രഹാനെയായിരിക്കും പന്തിന്റെ സ്ഥാനത്തിന് പ്രധാന വെല്ലുവിളിയെന്നും പ്രസാദ് സൂചിപ്പിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഈ മധ്യനിര ബാറ്റ്സ്മാന്റെ പ്രകടനം മതിപ്പുളവാക്കുന്ന തരത്തിലുള്ളതാണ്. 11 ഇന്നിങ്സുകളില്‍ നിന്ന് 74.62 ശരാശരിയില്‍ 597 റണ്‍സാണ് രഹാനെ നേടിയിരിക്കുന്നത്. ഇത് പന്തിന് വെല്ലുവിളി ഉയര്‍ത്തും. മധ്യനിരയില്‍ രെഹാനെയെപ്പോലുള്ള ഒരു വിശ്വസ്തനെ പുറത്തിരുത്തി പന്തിനെ കൊണ്ടുവരില്ലെന്നാണ് ആരാധകരായ ചിലരുടെ വാദം. എന്തായാലും യുവതാരം എന്ന നിലയില്‍ പന്തിന് ഇത്തവണ ചാന്‍സ് നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷ.
Tagsrishabh pant ajinkya rahane World cup cricketRead Original Article Here
