ലോകകപ്പ് ഹോക്കി : ന്യൂസിലാൻഡ് സ്പെയിൻ മത്സരം അവസാനിച്ചത് സമനിലയിൽ

ഭുവനേശ്വർ : ലോകകപ്പ് ഹോക്കിയിൽ ഗ്രൂപ്പ് എയിലെ ന്യൂസിലാൻഡ് സ്പെയിൻ തമ്മിലുള്ള ആദ്യ മത്സരം അവസാനിച്ചത് സമനിലയിൽ. രണ്ടു ഗോളുകളാണ് ഇരു ടീമും നേടിയത്. ആദ്യ പകുതിയില്‍ 9ാം മിനുട്ടില്‍ ആല്‍ബര്‍ട്ട് ബെല്‍ട്രാനും 7ാം മിനുട്ടില്‍ അല്‍വാരോ ഇഗ്ലേസിയാസും നേടിയ ഗോളിലൂടെ സ്പെയിൻ മുന്നിലെത്തി. എന്നാൽ പിന്നീട് കളിമാറി 50ാം മിനുട്ടില്‍ ഹെയ്ഡന്‍ ഫിലിപ്സ് ന്യൂസിലാൻഡിനായി ഒരു ഗോൾ നേടി. ഒടുവിൽ ജയം സ്പെയിനു തന്നെഎന്നിരിക്കെ മത്സരം അവസാനിക്കുവാന്‍ 4 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ കെയിന്‍ റസ്സല്‍ നേടിയ പെനാൽറ്റിയിലൂടെ ന്യൂസിലാൻഡ് മത്സരം സമനില പിടിക്കുകയായിരുന്നു.

Join Nation With Namo

Share1Tweet1 SharesRead Original Article Here

Digital Signage

Leave a Reply