ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ : ഇന്ത്യ വന്‍ശക്തിയെന്ന് അംഗീകരിച്ചു

ന്യൂഡല്‍ഹി : ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ. ഇന്ത്യ വന്‍ശക്തിയെന്ന് അംഗീകരിച്ചു. ലോകശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യ ഇടംപിടിച്ചു. പ്രതിരോധ ശക്തി രാജ്യങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്. ഗ്ലോബല്‍ ഫയര്‍പവര്‍ ലിസ്റ്റ് 2018 ല്‍ പാക്കിസ്ഥാന്റെ സ്ഥാനം 17 ആണ്. 2017ല്‍ ഇത് 13-ാം സ്ഥാനമായിരുന്നു.

136 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ആദ്യ അഞ്ചില്‍ ഇടം പിടിച്ചിരുന്നു. അഞ്ചാം സ്ഥാനത്ത് ഫ്രാന്‍സാണ്. തൊട്ടുപിന്നാലെ യുകെ, ദക്ഷിണ കൊറിയ, ജപ്പാന്‍, തുര്‍ക്കി, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ്. 55 പാരാമീറ്ററുകള്‍ വിലയിരുത്തിയാണ് റാങ്ക് തീരുമാനിക്കുന്നത്. സൈനികരുടെ എണ്ണം, ആയുധങ്ങള്‍, ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, പ്രാദേശിക വ്യവസായങ്ങള്‍, ലഭ്യമായ മാനവവിഭവശേഷി എന്നിവ എല്ലാം വിലയിരുത്തുന്നുണ്ട്.

Share2KTweet849 SharesRead Original Article Here

Leave a Reply