ലോകസഭാ തെരഞ്ഞെടുപ്പ്; ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടിക പുതുക്കി പോലീസ്

ലോകസഭാ തെരഞ്ഞെടുപ്പ്; ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടിക പുതുക്കി പോലീസ്

Join Nation With Namo

തൃശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ക്രിമിനല്‍, ഗുണ്ടാ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റ് പുതുക്കാനുള്ള പോലീസിന്റെ നടപടികള്‍ ആരംഭിച്ചു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്. തിരഞ്ഞെടുപ്പ് സമയത്ത് അക്രമസംഭവങ്ങള്‍ തടയുന്നതിന് മുന്നോടിയായാണ് വിവിധ കേസുകളില്‍പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നത്.

ഇതിന്റെ തുടക്കമെന്ന നിലയില്‍ തൃശൂര്‍ സിറ്റി പരിധിയില്‍ വരുന്ന 700 ഓളം വരുന്ന ഗുണ്ടകളുടെ പ്രാഥമിക പട്ടിക പോലീസ് തയ്യാറാക്കി. ഇതില്‍ രാഷ്ട്രീയബന്ധമുള്ള ഗുണ്ടകളുടേയും സജീവമായി ഗുണ്ടാ പ്രവര്‍ത്തനം തുടരുന്നവരുടേയും പട്ടിക തരംതിരിക്കും.

ഗുണ്ടാസംഘങ്ങളുടെ കേസുകളും മറ്റ് പശ്ചാത്തലങ്ങളും പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ പോലീസ് മേധാവി സ്‌റ്റേഷനുകളില്‍ നിര്‍ദേശം നല്‍കി. ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരുകളും വാഹനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

Read Original Article Here

Digital Signage

Leave a Reply