വനിതാമതിലില്‍ പങ്കെടുത്തവര്‍ പോലും ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നു: എ.പി. പത്മിനി ടീച്ചര്‍

Amazon Great Indian Sale

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്തവര്‍ പോലും ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നുവെന്ന് ബിജെപി ദേശീയ സമിതി അംഗം എ.പി. പത്മിനി ടീച്ചര്‍. ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ 41-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി രമയുടെ നിരാഹാരസമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കും.

Amazon Great Indian Sale

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളില്‍ സ്ത്രീ സാന്നിധ്യം ചരിത്രപരമാണ്. ശബരിമല യുവതീപ്രവേശനം സ്ത്രീകള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് സ്ത്രീകള്‍ തന്നെ സമരത്തിനിറങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സിലാക്കണം. ബിജെപിയുടെ സമരം വിജയം കാണുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അവര്‍ പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ ആമുഖ പ്രഭാഷണം നടത്തി. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.എം. ഷാലിന അധ്യക്ഷത വഹിച്ചു. പാലക്കാട് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എം. ബിന്ദു, ആലപ്പുഴ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി, മലപ്പുറം മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, കണ്ണൂര്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍. രതി, തിരുവനന്തപുരം മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, ബിജെപി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മഹിളാമോര്‍ച്ച സംസ്ഥാന ജില്ലാ ഭാരവാഹികള്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, യോഗക്ഷേമസഭ ഭാരവാഹികള്‍ തുടങ്ങിയവരാണ് ഇന്നലെ വി.ടി. രമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭക്തജനവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.

Read Original Article Here

Amazon Great Indian Sale

Leave a Reply