വാട്‌സാപ്പ് കോണ്‍ടാക്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ പുതിയ വഴി

Amazon Great Indian Sale

വാട്‌സാപ്പിനെ സംബന്ധിച്ചിടത്തോളം 2018 ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ്. നിരവധി ഫീച്ചറുകളാണ് ഈ വര്‍ഷം വാട്‌സാപ്പ് അവതരിപ്പിച്ചത്. ചില ഫീച്ചറുകള്‍ അതിന്റെ നിര്‍മാണഘട്ടത്തിലാണ്. വാട്‌സ്ആപ്പിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ഫീച്ചറിനെ കുറിച്ചുള്ള വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.

Amazon Great Indian Sale

പുതിയ കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കുന്നതിനും അവ പങ്കുവയ്ക്കുന്നതിനുമുള്ള സംവിധാനമാണ് വാട്‌സാപ്പ് ഒരുക്കുന്നത്. ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കോണ്‍ടാക്റ്റുകള്‍ ക്യുആര്‍ കോഡാക്കി എളുപ്പം മാറ്റുന്നതിനും അവ സ്‌കാന്‍ ചെയ്ത് പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കുന്നതിനുമുള്ള ഫീച്ചറാണിത്. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്.

wp
Photo Credit: Wabetainfo

കൂടാതെ ആഡ് കോണ്‍ടാക്റ്റ് എന്ന പുതിയ സൗകര്യം വാട്‌സാപ്പില്‍ കൊണ്ടുവരുന്നുണ്ട്. വാട്‌സാപ്പ് കോണ്‍ടാക്റ്റ് നേരിട്ട് ചേര്‍ക്കുന്നതിനുള്ള സൗകര്യമാണിത്. ഇതില്‍ രാജ്യത്തിന്റെ കോഡും മൊബൈല്‍ നമ്പറും നല്‍കുമ്പോള്‍ ആ നമ്പറില്‍ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. ഉണ്ടെങ്കില്‍ ആ നമ്പര്‍ വാട്‌സാപ്പ് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കാനാവും.

പ്രൈവറ്റ് റിപ്ലൈ, വെക്കേഷന്‍ മോഡ്, ഫോര്‍വേഡ് പ്രിവ്യൂ, സ്വൈപ്പ് റ്റു റിപ്ലൈ തുടങ്ങിയ നിരവധി ഫീച്ചറുകളാണ് വാട്‌സാപ്പില്‍ പുതിയതായുള്ളത്. വാട്‌സാപ്പ് സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അടക്കമുള്ള മാറ്റങ്ങൾ ഇനി വരാനിരിക്കുന്നുമുണ്ട്.

Content Highlights: WhatsApp Testing QR Code Contact Sharing Feature

Read Original Article Here

Amazon Great Indian Sale

Leave a Reply