വാദ്രയുടെ സഹായിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

Amazon Great Indian Sale

ന്യൂദല്‍ഹി: പ്രതിരോധ ഇടപാടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പങ്കു കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റോബര്‍ട്ട് വാദ്രയുടെ സഹായിയും ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതനുമായ മനോജ് അറോറയ്‌ക്കെതിരെ ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Amazon Great Indian Sale

പ്രതിരോധ ഇടപാടുകളില്‍ സംശയാസ്പദമായ ഇടപെടലുകള്‍ നടത്തിയതിന്റെ പേരില്‍ ഭണ്ഡാരിക്കെതിരെ 2016 ലാണ് ഇഡി കേസെടുത്തത്. ആദായനികുതി വകുപ്പിന്റെയും ദല്‍ഹി പോലീസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ നടപടി.

ഇതേത്തുടര്‍ന്ന് ഭണ്ഡാരിയുടെ വസതിയില്‍ 2016 ല്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിരുന്നു. പരിശോധനയില്‍ കണ്ടെത്തിയ ചില ഇ മെയില്‍ സന്ദേശങ്ങള്‍ റോബര്‍ട്ട് വാദ്രയ്ക്കും വാദ്രയുടെ സഹായി മനോജ് അറോറയ്ക്കും അയച്ചവയാണെന്ന് ഭണ്ഡാരി സമ്മതിച്ചിരുന്നു. വാദ്രയുടെ അടുത്തകൂട്ടാളികളിലൂടെ ഭണ്ഡാരിയും വാദ്രയും തമ്മിലുള്ള ബന്ധം കണ്ടെത്താണ് ഇഡിയുടെ ശ്രമം.

Read Original Article Here

Amazon Great Indian Sale

Leave a Reply