വാദ്രയേയും അമ്മയേയും ചോദ്യം ചെയ്തു

ജയ്പ്പൂർ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും അമ്മ മൗറീനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. ഇരുവരും രാജസ്ഥാൻ തലസ്ഥാനമായ ജയ്പ്പൂരിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് രാവിലെ പത്തിന് ഹാജരായി.

Join Nation With Namo

ഇതിനു മുൻപ് ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നു തവണ നോട്ടീസ് അയച്ചിട്ടും വാദ്ര എത്തിയില്ല. പിന്നീട് എൻഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു. അതിർത്തിക്കടുത്തുള്ള ഭൂമി കൃത്രിമരേഖകൾ തയാറാക്കി സർക്കാരിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്.

വാദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡാണ് ഭൂമി തട്ടിയെടുത്തത്. ഹരിയാനയിലെ ഭൂമി കുംഭകോണത്തിലും വാദ്രക്കെതിരെ കേസുണ്ട്. വിദേശത്ത് ഫ്ളാറ്റുകൾ അടക്കം വൻതോതിൽ സ്വത്ത് സമ്പാദിച്ചതിന് വാദ്ര അന്വേഷണം നേരിടുകയാണ്. കള്ളപ്പണം വെളുപ്പിച്ചതിനുള്ള കേസാണ് വാദ്രക്കെതിരെ എടുത്തിരിക്കുന്നത്. ഈ കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ എൻഫോഴ്സ്മെന്റ് വാദ്രയെ ചോദ്യം ചെയ്തിരുന്നു.

Read Original Article Here

Digital Signage

Leave a Reply