വായില്‍ തുണിതിരുകി 11കാരിയെ മര്‍ദ്ദിച്ചു

ഇടുക്കി: ഇടുക്കിയിലെ കുമളിയില്‍ 11 കാരിയികികു നേരെ ക്രൂരമായ മര്‍ദ്ദനം. നൃത്ത അധ്യാപികയാണ് മര്‍ദ്ദിച്ചത്. മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇവര്‍ കുട്ടിയുടെ വായില്‍ തുണി തിരുകി ക്രൂരമായി മര്‍ദ്ദിച്ചത് ്.

എന്നാല്‍ മോഷ്ടിച്ചിട്ടില്ലെന്നും വീട്ടു ജോലി ചെയ്യാത്തതിനാണ് മര്‍ദ്ദിച്ചതെന്നുമാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. മര്‍ദ്ദനമേറ്റ കുട്ടി നൃത്ത അധ്യാപിക ശാന്ത മേനോന്റെ വീട്ടില്‍ താമസിച്ചായിരുന്നു നൃത്തം അഭ്യസിച്ചിരുന്നത്.

കുട്ടിയുടെ അമ്മ തമിഴ്നാട്ടില്‍ വീട്ടുജോലിക്ക് പോയ സാഹചര്യത്തിലാണ് അധ്യാപികയുടെ വീട്ടില്‍ നിര്‍ത്തിയത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിനും വീട്ടു ജോലി ചെയ്യിപ്പിച്ചതിനും ശാന്ത മേനോനെതിരെ കുമളി പൊലീസും ചൈല്‍ഡ് ലൈനും കേസെടുത്തു.

ShareTweet0 SharesRead Original Article Here

Leave a Reply