വാഹന പരിശോധനയ്ക്ക് ഇനി മുതല്‍ സേഫ് സ്‌ക്വാഡുകള്‍ : രാത്രിയിലും പരിശോധന ശക്തം

തിരുവനന്തപുരം വാഹനാപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് കുറയ്ക്കാന്‍ പുതിയ നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. ഇതോടെ വാഹന പരിശോധന രാത്രി കൂടി നീട്ടി 24മണിക്കൂറാക്കും. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജരായിരിക്കുന്ന സേഫ് കേരള സ്‌ക്വാഡ് രൂപീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. സംസ്ഥാനത്തുടനീളമായി ഇത്തരം 51 സ്‌ക്വാഡുകള്‍ രൂപീകരിക്കാനാണ് ഒരുങ്ങുന്നത്.

Join Nation With Namo

പുതിയതായി രൂപീകരിക്കുന്ന സ്‌ക്വാഡിന് 24 മണിക്കൂറും വാഹന പരിശോധന നടത്താന്‍ സാധിക്കും. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം വിമാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവും. ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. ഇതിനായി 255 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും.

Read Original Article Here

Digital Signage

Leave a Reply