വിജയ് മല്ല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു

Amazon Great Indian Sale

മുംബൈ : ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടക്കാന്‍ വിമുഖത കാണിച്ച് രാജ്യം വിട്ട ശതകോടീശ്വരന്‍ വിജയ് മല്ല്യ ഇനി ഇന്ത്യയില്‍ സാമ്പത്തിക കുറ്റവാളി. മുംബൈയിലെ പ്രത്യേക കോടതിയാണ് മല്ല്യയെ ‘ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി’ പ്രഖ്യാപിച്ചത്.

Amazon Great Indian Sale

സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും അപേക്ഷകളെ തുടര്‍ന്നാണ് നടപടി.9000 കോടി രൂപയുടെ വായ്പ തിരിച്ചടവ് കേസാണ് മല്ല്യയുടെ പേരില്‍ ഇന്ത്യയിലെ കോടതികളില്‍ ഉള്ളത്. നഷ്ടത്തിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെന്നു പറഞ്ഞാണ് വിവിധ ബാങ്കുകളില്‍ നിന്ന് മല്ല്യ വായ്പകളെടുത്തത്.

അറസ്റ്റ് ഭയന്ന് ലണ്ടനില്‍ കഴിയുന്ന മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മല്ല്യ ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയായിരുന്നു കോടതി നടപടി. രാജ്യത്ത് ഇത്തരത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന പ്രമുഖ വ്യവസായിയാണ് ഇയാള്‍

TagsMumbai Vijay Mallya Business TycoonRead Original Article Here

Amazon Great Indian Sale

Leave a Reply