വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചിട്ട ഈ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദത്തില്‍

വാഷിങ്ടണ്‍ : വിദ്യാര്‍ത്ഥികളെ ഫേസ്ബുക്കിലൂടെ അതി നിശിതമായി വിമര്‍ശിച്ച അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമുയര്‍ത്തുന്നു. അമേരിക്കയിലെ ഒരു പ്രെെമറി സ്കൂളിലെ അധ്യാപികയാണ് തന്‍റെ ക്ലാസിലെ കുട്ടികളെ മൃഗസമാനമായി ചിത്രീകരിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട് വിവാദത്തില്‍ ആയിരിക്കുന്നത് .എ ലിറ്റില്‍ റോക്ക് സ്കൂള്‍ ഡിസ്ട്രിക്ക് എന്ന സ്കൂളിലെ അധ്യാപികയാണ് പോസ്റ്റിട്ടത്.

Join Nation With Namo

അധ്യാപികയുടെ പോസ്റ്റിങ്ങനെ..

“ഞാന്‍ വളരെ ക്ഷീണിതയായിരിക്കുന്നു. വീണ്ടും മൃഗശാലയാകുന്ന ക്ലാസിലേക്ക് കുരങ്ങന്‍മാരാകുന്ന കുട്ടികള്‍ എത്തിയിരിക്കുന്നു. ഈ കുരങ്ങന്‍മാരെ നിയന്ത്രിക്കുക എന്നത് വളരെ ശ്രമകരം ”

എന്നാണ് അധ്യാപിക ഫേസ് ബുക്കില്‍ കുട്ടികളെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. ഇതിന് ശേഷം അധ്യാപിക അവധിയിലാണ്.

പോസ്റ്റിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് സംഭവത്തെ ക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഡിസ്ട്രിക്ക് സുകൂള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Tagsteachers student abuse classRead Original Article Here

Digital Signage

Leave a Reply