വിവാഹമോചനം; ആമസോണ്‍ മേധാവിയ്ക്ക് പാതി സ്വത്ത് നഷ്ടമായേക്കും, വലിയ കോടീശ്വരനെന്ന പേരും

Amazon Great Indian Sale

വിവാഹമോചിതനാവുന്ന ആമസോൺ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസിന് വിവാഹമോചിതനാവുന്നതിന്റെ പേരിൽ തന്റെ പാതി സ്വത്ത് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. അത് സത്യമാണെങ്കിൽ, ജെഫ് ബെസോസിന്റേയും ഭാര്യ മക്കെൻസിയുടെയും വിവാഹ മോചനം ലോകം കണ്ടതിൽ ഏറ്റവും ചിലവേറിയ വിവാഹ മോചന നടപടിയായി മാറിയേക്കും. ജെഫ് ബെസോസും മക്കെൻസിയും വിവാഹിതരായിട്ട് ഏകദേശം 25 വർഷത്തോളമായി. ആമസോണിനും അത്രതന്നെ പഴക്കമേയുള്ളൂ. അതായത് വിവാഹിതരായതിന് ശേഷം ഇരുവരും ചേർന്ന് പടുത്തുയർത്തിയതാണ് ആമസോണിന്റെ ഇന്ന് കാണുന്ന സമ്പത്തെല്ലാം. വിവാഹമോചിതരാകുന്നവർ സ്വത്ത് തുല്യമായി വീതം വെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്ഥലമാണ് വാഷിങ്ടൺ. അതായത് വിവാഹമോചന നടപടിയിലൂടെ ബെസോസിന്റെ സ്വത്തിന്റെ പാതി നഷ്ടമാവും. നിലവിൽ 13,700 കോടി ഡോളർ ആസ്തിയുണ്ട് ബെസോസിന്. സ്വത്ത് രണ്ടായി ഭാഗിച്ചാൽ ബെസോസിന് 6,000 കോടിയിലധികം ഡോളറിന്റെ ആസ്തി നഷ്ടമാവും. ആ സ്വത്ത് ലഭിക്കുന്നതോടെ മക്കെൻസി ലോകത്തെ ഏറ്റവും വലിയ സമ്പന്നയായി മാറും. pic.twitter.com/Gb10BDb0x0 — Jeff Bezos (@JeffBezos) January 9, 2019 ആപ്പിളിനേയും, മൈക്രോസോഫ്റ്റിനേയും മറികടന്ന് ആമസോൺ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നേട്ടത്തിലെത്തി ദിവസങ്ങൾക്കൊടുവിലാണ് ബെസോസും ഭാര്യയും വിവാഹമോചനം പ്രഖ്യാപിച്ചത്. ഇതിന്റെ നടപടികൾ പൂർത്തിയാകുന്നതോടെ ആ സ്ഥാനം ആമസോണിന് നഷ്ടമാവും. ഒപ്പം ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം ബെസോസിനും നഷ്ടമാവും. പകരം 9,500 കോടി ഡോളർ ആസ്തിയുള്ള മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സ് ഒന്നാമതെത്തും. എന്നാൽ ബെസോസും മക്കെൻസിയും തമ്മിൽ വിവാഹത്തിന് മുമ്പ് ഏതെങ്കിലും വിധത്തിലുള്ള ഔദ്യോഗിക ധാരണയിൽ എത്തിയിട്ടുണ്ടെങ്കിൽ, അതിന്റെ അടിസ്ഥാനത്തിലാവും സ്വത്ത് വിഭജനം. വാഷിങ്ടണിൽ കമ്മ്യൂണിറ്റി പ്രോപ്പർട്ടി സംവിധാനമാണ് നിലവിലുള്ളത്. ഇതനുസരിച്ച് വിവാഹജീവിത കാലയളവിൽ നേടിയ സ്വത്ത് അല്ലെങ്കിൽ ആസ്തി വിവാഹമോചന സമയത്ത് ദമ്പതികൾക്ക് പരസ്പര ധാരണയോടെ ഭാഗിക്കാൻ സാധിച്ചില്ലെങ്കിൽ അത് കോടതി തുല്യമായി പങ്കുവെക്കും. ആർക്ക് എന്ത് നൽകണം എന്നതിൽ കൃത്യമായ ഒരു സംവിധാനമില്ല. അതുകൊണ്ടുതന്നെ ആമസോൺ മേധാവിയുടെ സ്വത്തിന്റെ വലിയൊരുഭാഗം മക്കെൻസിയ്ക്ക് സ്വന്തമാവും. വാഷിങ്ടൺ പോസ്റ്റ്, ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിൻ എന്നിവയിലുള്ള ജെഫ് ബെസോസിന്റെ ഓഹരികൾ ഉൾപ്പടെ പങ്കുവെക്കപ്പെടും. ആമസോൺ തന്നെയാണ് ഇതിൽ പ്രധാനപ്പെട്ടത്. ബെസോസിന്റേയും മക്കെൻസിയുടെയും വരുമാനത്തിന്റെ മുഖ്യ ഉറവിടം ആമസോൺ ആണ്. ആമസോണിന്റെ വളർച്ചയിൽ രണ്ടുപേരും തുല്യമായി സംഭാവന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ടുതന്നെ ആമസോണിൽ ബെസോസ് കൈവശം വെച്ചിരിക്കുന്ന ഓഹരിയിൽ പകുതി മക്കെൻസിയുടെ കയ്യിലെത്തും. ബെസോസും മക്കെൻസിയും വിവാഹമോചിതരാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവാഹ മോചിതരാകുന്നുവെങ്കിലും ഒരു കുടുംബം പോലെ സുഹൃത്തുക്കളായും മാതാപിതാക്കളായും സംരംഭങ്ങളിൽ പങ്കാളികളായും മുന്നോട്ട് പോവുമെന്ന് വിവാഹമോചനം അറിയിച്ചുള്ള സംയുക്തപ്രസ്താവനിയിൽ ഇരുവരും പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ സ്വത്ത് വിഭജനകാര്യത്തിൽ ഇരുവരും ഇതിനോടകം എതെങ്കിലും രീതിയിൽ ധാരണയിൽ എത്തിയിട്ടുണ്ടാവാം. Source: Indiatoday Content Highlights:Jeff Bezos, MacKenzie divorce worlds richest man may lose half his wealthRead Original Article Here

Amazon Great Indian Sale
Amazon Great Indian Sale

Leave a Reply