വീണ്ടും മേരി കോം തരംഗം: ബോക്‌സിങ്ങ് റാങ്കിങ്ങില്‍ ഒന്നാമത്

Amazon Great Indian Sale

ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പിലെ ചരിത്ര സ്വര്‍ണ്ണത്തിന് പിന്നാലെ ഇന്ത്യന്‍ വനിതാ ബോക്‌സിങ്ങ് താരം മേരി കോമിന് മറ്റൊരു നേട്ടം കൂടി. രാജ്യാന്തര ബോക്‌സിങ്ങ് അസോസിയേഷന്‍ പുറത്തിറക്കിയ പുതിയ റാങ്കിങ്ങില്‍ മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇക്കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം സ്വന്തമാക്കി മേരികോം റെക്കോഡിട്ടിരുന്നു.

Amazon Great Indian Sale

48 കിലോഗ്രാം വിഭാഗത്തില്‍ പതിവായി മത്സരിക്കുന്ന മേരി കോം 1700 പോയിന്റോടെയാണ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

അതേസമയം, ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ ലക്ഷ്യമിടുന്ന മേരി കോം 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കേണ്ടി വരും. 48 കിലോഗ്രാം വിഭാഗം ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാലാണിത്.

ShareTweet0 SharesRead Original Article Here

Amazon Great Indian Sale

Leave a Reply