വെനസ്വേലയില്‍ നിക്കോലാസ് മഡുറോ വീണ്ടും അധികാരത്തില്‍

Amazon Great Indian Sale

കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ഒഴിവാക്കി സുപ്രീം കോടതി മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ച്ചയായ രണ്ടാം തവണയാണ് മഡുറോ പ്രസിഡന്റ് ആകുന്നത്. എന്നാല്‍ മഡുറോയെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടാമതും പ്രസിഡന്റായ മഡുറോയുടെ സ്ഥാനാരോഹണത്തെ നിയമവിരുദ്ധമെന്നാണ് രാജ്യങ്ങള്‍ വിലയിരുത്തിയത്.

Amazon Great Indian Sale

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേിടുന്ന സാഹചര്യത്തിലാണ് നിക്കോളാസ് മഡുറോ അധികാരമേല്‍ക്കുന്നത്. ആറ് വര്‍ഷമാണ് കാലാവധി. രാജ്യത്തിന്റെ സമാധാനത്തിലേക്കുള്ള ചുവടുവെയ്പ്പാണിതെന്ന് മഡുറോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് മഡുറോ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പ്രതിപക്ഷം വ്യാപകമായി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സ്ഥാനാരോഹണത്തിനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. മഡുറോയെ പ്രസിഡന്റായി അംഗീകരിക്കാന്‍ യുഎസ് അടക്കം 14 രാജ്യങ്ങള്‍ ഇത്് വരെ തയാറായിട്ടില്ല.

വെനസ്വേലയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കുകയാണെന്നും കാരക്കസില്‍ നിന്നും നയതന്ത്രജ്ഞരെ പിന്‍വലിക്കുകയാണെന്നും പരാഗ്വേന്‍ പ്രസിഡന്റ് മാരിയോ അബ്‌ഡോ ട്വീറ്റ് ചെയ്തു.

Share92Tweet90 Shares പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Amazon Great Indian Sale

Leave a Reply