വെളിച്ചം സമ്പൂര്‍ണ്ണ വിജ്ഞാന പരീക്ഷയുടെ ചോദ്യ പേപ്പര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര വെളിച്ചം വിംഗ് സംഘടിപ്പിച്ചു വരുന്ന വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ചോദ്യപേപ്പര്‍ പ്രകാശനം ചെയ്തു. ഇരുപതാം ജുസ്അ്ഇലെ സൂറ. ഖസസ്, അന്കബൂത്ത് എന്നീ സൂറത്തുകളെ മര്ഹും അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ചുള്ള ചോദ്യപേപ്പര്‍ നിഹാദ് മാത്തറക്ക് നല്കി എന്ജി. ഉമ്മര്‍് കുട്ടി പ്രകാശനം ചെയ്തു. സംഗമത്തില്‍ ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ചെയര്‍്മാന്‍ വി.എ മൌയ്തുണ്ണി, ജനറല്‍ സെക്രട്ടറി സിദ്ധീഖ് മദനി, വെളിച്ചം സെക്രട്ടറി സഅ്ദ് പുളിക്കല്‍, മുഹമ്മദ് ബേബി, അബ്ദുല് അസീസ് സലഫി, അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.

Join Nation With Namo

ചോദ്യപേപ്പര്‍ ആവശ്യമുള്ളവര്‍ ഐ.ഐ.സി മലയാളം ഖുതുബ നടക്കുന്ന പള്ളികളില്‍ നിന്നും ഏരിയ വെളിച്ചം കോര്‍ഡിനേറ്റര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്. ഉത്തര പേപ്പര് തിരിച്ച് നല്‌കേണ്ട അവസാന ദിവസം മാര്ച്ച് 20 നാണ്.
പരീക്ഷയില് ഉന്നത വിജയം നേടുന്നവര്ക്ക് വിലയുള്ള സമ്മാനങ്ങള് നല്കുന്നതാണ്. പതിനഞ്ച് വയസ്സ് തികഞ്ഞവര്ക്ക് പരീക്ഷയില് പങ്കെടുക്കാം. വിശദ വിവരങ്ങള്ക്ക വിളിക്കുക 99926427 ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ShareTweet0 Shares പരസ്യം: അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സൗജന്യമായി രജിസ്റ്റർ ചെയ്യൂ!Read Original Article Here

Digital Signage

Leave a Reply