വേദം ബ്രഹ്മനിശ്വാസം

ശാസ്ത്രയോനിത്വാധികരണം

Join Nation With Namo

ബ്രഹ്മസൂത്രത്തിലെ മൂന്നാമത്തെ അധികരണമാണ് ഇത്. ഈ അധികരണവും സൂത്രവും ഒരേ പേരില്‍ തന്നെയാണ് അറിയുന്നത്. ഒരേ ഒരു സൂത്രം മാത്രമേ ഇതിലുള്ളൂ.

സൂത്രം- ശാസത്രയോനിത്വാത്-ശാസ്ത്രങ്ങളുടെ ഉത്പത്തി സ്ഥാനമായതുകൊണ്ട് .

ബ്രഹ്മം ജഗത്തിന്റെ കാരണമെന്ന് കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞു. അതിനാല്‍ ബ്രഹ്മം സര്‍വ്വശക്തിമത്തും സര്‍വ്വജ്ഞവുമാണ്. ഈ സര്‍വ്വജ്ഞത്വത്തെ നമ്മുടെ ഉള്ളില്‍ ഊട്ടിയുറപ്പിക്കുകയാണ് മൂന്നാം സൂത്രത്തില്‍.

ശാസ്ത്രങ്ങള്‍ക്ക് കാരണമായത്, ശാസ്ത്ര പ്രമാണങ്ങളോട് കൂടിയത്, ശാസ്ത്രങ്ങളില്‍ നിന്ന് മാത്രം അറിയപ്പെടുന്നത് എന്നിങ്ങനെയാണ് മൂന്നാം സൂത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മീമാംസകനായ പൂ

ര്‍വ്വ പക്ഷത്തിന്റെ വാദത്തോടെ ആരംഭിക്കുന്ന ചിന്താധാര സിദ്ധാന്ത പക്ഷത്തിന്റെ യുക്തിസഹമായ മറുപടിയിലൂടെ പുരോഗമിക്കുന്നു. വേദം നിത്യമായതിനാല്‍ ബ്രഹ്മം വേദത്തിന്റെ കര്‍ത്താവല്ലെന്നും ഉണ്ടാക്കപ്പെടുന്ന ഒന്ന് അനിത്യമാകുമെന്നും പൂര്‍വ്വ പക്ഷം വാദിക്കുന്നു.

ഇത് ശരിയല്ല എന്ന് വേദാന്തി. വേദത്തിന്റെ ഉദ്ഭവം ബ്രഹ്മത്തില്‍ നിന്ന് തന്നെയാണ്. വേദം ബ്രഹ്മനിശ്വാസമാണെന്ന് ശ്രുതി തന്നെ പറയുന്നുമുണ്ട്. മുന്‍ കല്പത്തിലെ വേദത്തിന് തുല്യം ഈ കല്പത്തിലെ വേദവും – അതാണ് നിത്യത. ദീപം എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നു. അതുപോലെ സര്‍വ്വജ്ഞതുല്യമായ വേദത്തെ സൃഷ്ടിച്ചതുകൊണ്ട് ബ്രഹ്മവും സര്‍വ്വജ്ഞം.

ബ്രഹ്മത്തെ അറിയാന്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടോ? അതോ വേദപ്രമാണം മാത്രമാണോ ഉള്ളത്? ഘടം മുതലായവയെ പോലെ ഉണ്‍മയുളളതിനാല്‍ പ്രത്യക്ഷാദി പ്രമാണങ്ങളിലൂടെ ബ്രഹ്മത്തെ അറിയാന്‍ കഴിയുമെന്നാണ് പ

ിന്നെ പൂര്‍വ്വ പക്ഷം വാദിക്കുന്നത്. എന്നാല്‍ ഇതും ശരിയല്ല രൂപമില്ലാത്തതിനാല്‍ പ്രത്യക്ഷ പ്രമാണം കൊണ്ടും ലിംഗം അഥവാ അടയാളം ഇല്ലാത്തതിനാല്‍ അനുമാന പ്രമാണം കൊണ്ടും മറ്റും ബ്രഹ്മത്തെ അറിയാനാവില്ല. ബ്രഹ്മത്തെ അറിയാന്‍ വേദം മാത്രം. അത് ഉപനിഷദ് പ്രതിപാദ്യമായ 'പുരുഷന്‍' മുതലായവയാല്‍ പറഞ്ഞിരിക്കുന്നു.

ബ്രഹ്മം വേദവുമായി ബന്ധപ്പെട്ട അനേക വിജ്ഞാനശാഖകളുടെ കേന്ദ്ര ബിന്ദുവും വിളക്ക് പദാര്‍ത്ഥങ്ങളെ പ്രകാശിപ്പിക്കുന്നതു പോലെ അര്‍ത്ഥങ്ങളെ പ്രകാശിപ്പിക്കുന്നതുമാണ്. സര്‍വ്വ അറിവിനും തുല്യമായ ഋഗ്വേദം മുതലായ ശാസ്ത്രങ്ങളുടെ ഉദ്ഭവസ്ഥാനം അഥവാ യോനി കാരണമാണ് ബ്രഹ്മം. സര്‍വ്വ ഗുണം തികഞ്ഞ ഋഗ്വേദം മുതലായ ശാസ്ത്രങ്ങള്‍ സര്‍വ്വജ്ഞനില്‍ നിന്നല്ലാതെ ഉണ്ടാകാന്‍ തരമില്ല. ഉദാഹരണത്തിന് വ്യാകരണകാരന്‍ പാണിനി. വ്യാകരണം പാണിനിയുടെ അറിവിന്റെ ഒരു അംശം മാത്രമാണ് എന്നത് പ്രസിദ്ധമാണല്ലോ.

വേദസമൂഹം പല പല ശാഖകളായി വേര്‍തിരിഞ്ഞിരിക്കുന്നു. ദേവതകള്‍ തിര്യക്കുകള്‍, മനുഷ്യര്‍, വര്‍ണ്ണാശ്രമങ്ങള്‍ എന്നിവയൊക്കെ വെവ്വേറെ അതില്‍ അറിയിച്ചിട്ടുണ്ട്. സര്‍വ്വ അറിവും ഋഗ്വേദം ഉള്‍പ്പടെ ആ വേദത്തിലുണ്ട്. നിശ്വാസം പോലെ ക്ലേശം ലവലേശമില്ലാതെ ഇവയുണ്ടായത് ആ മഹദ് വസ്തുവില്‍ നിന്നാണ്.ഇതില്‍ കൂടുതല്‍ എന്ത് പറയും. അതിന്റെ സര്‍വ്വജ്ഞത്വത്തേയും സര്‍വ്വ ശക്തിത്വത്തേയും കുറിച്ച് ശ്രുതി പറയുന്നു..

'തസ്യ മഹതോ ഭൂതസ്യ നി:ശ്വസിതമേതദ് ഋഗ്വേദ:'

ആ മഹത്തായ ബ്രഹ്മത്തിന്റെ നിശ്വാസമാണ് ഋഗ്വേദം മുതലായവ. വേദങ്ങള്‍ അപൗരുഷേയങ്ങളാണ്, മനുഷ്യനിര്‍മ്മിതമല്ല എന്ന് പറയാന്‍ കാരണം ഇതാണ്.

അവ ഋഷിമാര്‍ക്ക് വെളിപ്പെട്ടവയാണ്. വേദം ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയെന്ന് ഇത് പോലെ ഉപനിഷത്തില്‍ വളരെ വ്യക്തമാക്കിയിട്ടുണ്ട്.

Read Original Article Here

Digital Signage

Leave a Reply